ഈലോകഗോളം തിരിയുന്ന മാർഗ്ഗം - Cosmic Spiral of Compassionate Intelligence
vivaram.org·10h
  • 10 Oct, 2025 *

വെളിച്ചത്തിന്റെ കനിവുനിലത്തിൽ കരുണാർദ്രബുദ്ധിയുടെ ചുറ്റുഗോവണി

(Spiral of Compassionate Intelligence)

1

ഒന്നും ഒന്നും കൂടിയാൽ രണ്ട് എന്നതു ഗണിതയുക്തി. ഒന്നും ഒന്നും കൂടിയാൽ ഇമ്മിണി ബല്യ ഒന്ന് എന്നത് കാവ്യയുക്തി.

ഈ രണ്ടു യുക്തിയും ചേർത്തുവച്ചാൽ യാഥാർത്ഥ്യത്തിന്റെ മെച്ചപ്പെട്ട കാഴ്ച കിട്ടും എന്നതാണ് എന്റെ അനുഭവം.

ശാസ്ത്രവിജ്ഞാനശാഖകളുടെയും (scientific knowledge) ദാർശനിക പദ്ധതികളുടെയും (philosophy) ലീനിയർ ഗണിതയുക്തി; മിസ്റ്റിക്കൽ ചിന്തയുടെയും ജ്ഞാനപാരമ്പര്യങ്ങളുടെയും (wisdom traditions) കാവ്യയുക്തി. ഇതു രണ്ടും ചേർത്തുവച്ച്, പ്രപഞ്ചത്തിന്റെയും മനുഷ്യരാശിയുടെയും ഒരു സംയോജിത കഥ എഴുതിയാൽ എങ്ങനെയിരിക്കും?

സംഗ്രഹരൂപത്തിൽ ഇവിടെ ആ കഥ പറഞ്ഞുതുടങ്ങുകയാണ്.

വെളിച്ചത്തിലാണു മനുഷ്യർക്ക് എന്തും വെളിപ്പെട്ടുകിട്ടുന്നത്. അതുകൊണ്ട് ഞാൻ വെളിച്ചത്തിൽനിന്നു തുടങ്ങുന്നു.

വിശ്വചരിത്രത്തിലെ ഏറ്റവും പുരാതനമായ അധ്യായത്തിൽ - സ്ഥലം, കാലം, ഊർജം, ദ്രവ്യം, വിവരം എന്നിങ്ങനെ ഓരോന്ന് വേർതിരിച്ചുപറയാവുന്നതിനുംമുമ്പ് - സാക്ഷാത്കൃതമല്ലാത്ത ആദിപ്രകാശത്തിന്റെ പ്രകാശമാനമായ ഒരു നിലം (a luminous field of primordial, unmanifest light) ഞാൻ കാണുന്നു.

ഇതു കണ്ണുകൊണ്ടോ ഉപകരണങ്ങൾ കൊണ്ടോ കാണപ്പെടുന്നതും അളക്കപ്പെടാവുന്നതുമായ ഒന്നല്ല. അതുകൊണ്ടുതന്നെ ശാസ്ത്രത്തിന് അവിടെ ഒന്നും ചെയ്യാനില്ല. പിൽക്കാല വേർതിരിവുകളെല്ലാം ചുരുൾനിവരാനിരുന്ന, എല്ലാറ്റിനും ആധാരമായ ഒരു അടിത്തട്ടിന്റെ കാവ്യാലങ്കാരമാണ് ഈ നിലം. ശാസ്ത്രവിരുദ്ധമാവാത്ത ഒരു ഉൾക്കാഴ്ചയായി അതിനെ കണ്ടാ…

Similar Posts

Loading similar posts...